പുതുമഴത്തുള്ളികൾ...
കുതിർന്ന മണ്ണിൻ മണം
വിടരുന്ന പൂവിൻ മണം
മണി മുത്തുകൾ പെയ്യും സ്വനം
കുതിർന്ന മണ്ണിൻ മണം
വിടരുന്ന പൂവിൻ മണം
മണി മുത്തുകൾ പെയ്യും സ്വനം
പാലരുവികൾ ഒഴുകും താളം.
പുൽകൊടികളാടുന്നു
പൂങ്കുരുവികൾ പാടുന്നു
വസന്തത്തിൻ മുൻപേ...
മണ്ണിനെപ്പുൽകാൻ
തെന്നലിൻ കൂടെ...
കിലുങ്ങും മഴത്തുള്ളികളായ്
നീ വന്നു
ഒരു പുതുമഴയായ്
പുൽകൊടികളാടുന്നു
പൂങ്കുരുവികൾ പാടുന്നു
വസന്തത്തിൻ മുൻപേ...
മണ്ണിനെപ്പുൽകാൻ
തെന്നലിൻ കൂടെ...
കിലുങ്ങും മഴത്തുള്ളികളായ്
നീ വന്നു
ഒരു പുതുമഴയായ്
